നിലപാടിൽ ഉറച്ച് ബസ്സ് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരത്തിൽ മാറ്റമില്ല 

സംസ്ഥാനത്ത് ബുധനാഴ്ച നടത്തുന്ന സ്വകാര്യ ബസ് സമരതതയിൽ മാറ്റമില്ല. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്ധനം നിറയ്ക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി.

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച നടത്തുന്ന സ്വകാര്യ ബസ് സമരതതയിൽ മാറ്റമില്ല. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്ധനം നിറയ്ക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി.

കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ച സ്വകാര്യ ബസ് സമരം നടത്തിയിരുന്നു. 450 ൽ അധികം സ്വകാര്യ ബസുകളാണ് ജില്ലയിൽ പണിമുടക്കിയത്. സർക്കാർ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണമെന്നും പരിഹാരം കാണണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.