ബസ് ജീവനക്കാരെ മർദിച്ചു ; കോഴിക്കോട് - മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
കോഴിക്കോട് : കോഴിക്കോട് - മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ ബസ് ജീവനക്കാരെ ഒരു സംഘം മര്‍ദിച്ചുവെന്നാരോപിച്ചാണ് സമരം. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. ഇതേത്തുടർന്ന് യാത്രക്കാർ വലഞ്ഞു.
Nov 21, 2024, 10:25 IST

കോഴിക്കോട് - അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ പാറമ്മലിൽ വെച്ച് ഇന്നലെ ഒരുസംഘം മർദിച്ചുവെന്നാണ് പരാതി. ജീവനക്കാരുടെ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്തു. ഇന്ന് മാവൂർ പൊലീസ് സ്റ്റേഷനിൽ ബസ് ജീവനക്കാരുമായി ചർച്ച നടത്തും.
ലഹരി സംഘമാണ് മാവൂർ പാറമ്മലിൽ വെച്ച് ബസ് തടഞ്ഞ് ഉള്ളിൽ കയറി കണ്ടക്ടറെയും ഡ്രൈവറെയും മർദിച്ചതെന്ന് ബസ് തൊഴിലാളികൾ പറയുന്നു. ഇതേത്തുടർന്ന് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.