നവകേരള സദസിനായി മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് മ്യൂസിയത്തിൽ വെച്ചാൽ  ലക്ഷക്കണക്കിന് ആളുകൾ കാണാൻ വരും : എ.കെ. ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ആഢംബര ബസ് മ്യൂസിയത്തിൽ വെച്ചാൽ ലക്ഷക്കണക്കിന് ആളുകൾ കാണാൻ വരുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം
 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ആഢംബര ബസ് മ്യൂസിയത്തിൽ വെച്ചാൽ ലക്ഷക്കണക്കിന് ആളുകൾ കാണാൻ വരുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ.

ബസ് വിൽക്കാൻ ലേലത്തിൽ വെച്ചാൽ വാങ്ങിയതിന്‍റെ ഇരട്ടി വില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഢംബര ബസിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബസ് വാങ്ങിയതൊരു നഷ്ടമാണെന്ന തരത്തിലുള്ള പ്രചരണം ഇപ്പോൾ നടത്തേണ്ടതില്ല. കാലാവധിയായ 15 വർഷം കഴിഞ്ഞ് ബസ് മ്യൂസിയത്തിൽ വെച്ചാൽ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ വരും.

ബസ് പോകുന്ന വഴിയിൽ ചലിക്കുന്ന കാബിനറ്റ് കാണാൻ പതിനായിരങ്ങളാകും തടിച്ചു കൂടുക. ചലിക്കുന്ന കാബിനറ്റ് ലോകത്ത് തന്നെ ആദ്യമാണ്. ലോകത്ത് ആദ്യമായിട്ടായിരിക്കും ഈ രൂപത്തിലുള്ള ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. ആർഭാടം പറഞ്ഞ് ആരും രംഗത്തു വരേണ്ടെന്നും എ.കെ. ബലാൻ പറഞ്ഞു.