ഇടുക്കിയില് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം 18കാരിയുടേത്; 19 കാരന് പിടിയില്
ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില് ഒരു മൃതദേഹം കണ്ടെത്തുന്നത്.
ഇടുക്കി: ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില് ഒരു മൃതദേഹം കണ്ടെത്തുന്നത്. പിന്നാലെ സംഭവം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് വിവരങ്ങള് പുറത്ത് വരുന്നത്. പെണ്കുട്ടിയുമായി പ്രതി നിഷാന്ത് പ്രണയത്തിലായിരുന്നു എന്നാണ് പ്രഥമികമായി ലഭിക്കുന്ന വിവരം.
എന്നാല് പെണ്കുട്ടി വിവാഹ ബന്ധത്തില് നിന്ന് പിന്മാറുന്ന സാഹചര്യമുണ്ടായി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.പെണ്കുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ബന്ധുക്കള് പറയുന്നത്.
ആദ്യ ഘട്ടത്തില് ഇവര് തമ്മില് വാക്കുതര്ക്കം ഉണ്ടാകുന്നു. അതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്. പിന്നാലെ മരണം ഉറപ്പിക്കാന് കല്ല് കൊണ്ട് പല തവണ മുഖത്ത് അടിക്കുകയും മൃതദേഹം പെട്രോള് ഒഴിച്ച് കത്തിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.