പൂട്ടി കിടന്നിരുന്ന വീട് കുത്തിത്തുറന്ന് മോഷണം; പ്രതിയുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചു

പൂട്ടി കിടന്നിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. കുമരനെല്ലൂരിൽ ശ്രീദേവി നിവാസിൽ ഗോപിനാഥന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചയോടെ മോഷണം നടന്നത്.

 

തൃശൂർ: പൂട്ടി കിടന്നിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. കുമരനെല്ലൂരിൽ ശ്രീദേവി നിവാസിൽ ഗോപിനാഥന്റെ വീട്ടിൽ വ്യാഴാഴ്ച പുലർച്ചയോടെ മോഷണം നടന്നത്. വടക്കാഞ്ചേരി-കുന്നംകുളം റോഡിന് സമീപത്താണ് വീട്. വീടിനു സമീപം മോഷ്ടാവ് എത്തുന്നതും വാതിൽ തുറന്ന് അകത്തേക്ക് കയറുന്നതും എല്ലാം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 

അകത്തു കയറിയ മോഷ്ടാവ് വീടിനകത്തെ അലമാരയിലേയും മറ്റും സാധനസാമഗ്രികൾ എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. ആൾതാമസം ഇല്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. വീട് സൂക്ഷിപ്പുകാരൻ ഉച്ചയോടെ സ്ഥലത്തെത്തിയപ്പോഴാണ് മമാഷണം ശ്രദ്ധയിൽപ്പെട്ടത്. എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് ഉടമസ്ഥർ എത്തിയാലെ അറിയാൻ സാധിക്കുകയുള്ളൂ.വടക്കാഞ്ചേരി പോലീസ് എത്തി പരിശോധിച്ചു. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.