'200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു'; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ്

നേമത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ആഡംബര വീട് ഇല്ല എന്നും എന്നാല്‍ 2024ലെ മത്സരസമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉണ്ട് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

 

കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് പരാതി.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചതായി പരാതി. കോണ്‍ഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍.

കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49000 അടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് പരാതി. നികുതി രേഖകള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതല്‍ 50000 രൂപ വരെയാണെന്നും കോണ്‍ഗ്രസ് 'എക്‌സ്' പോസ്റ്റില്‍ പറയുന്നു.
നേമത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ആഡംബര വീട് ഇല്ല എന്നും എന്നാല്‍ 2024ലെ മത്സരസമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉണ്ട് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖര്‍ ഒരു സ്ഥിരം കുറ്റവാളിയാണ്, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയാണ്. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത് എന്നും കോണ്‍ഗ്രസ് ആരോപിച്ചു.വിഷയത്തില്‍ ഇടപെടാനും ജനപ്രാതിനിധ്യ നിയമപ്രകാരം രാജീവിനെ അയോഗ്യനാക്കാനും കോണ്‍ഗ്രസ് ആവശ്യപ്പട്ടു.