ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം .കിളിമാനൂർ പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 6:30 ഓടെയായിരുന്നു അപകടം നടന്നത്.

 

ഇരുവരും വീട്ടില്‍ നിന്നും പഠനാവശ്യത്തിനായി ബുള്ളറ്റില്‍ പോകുമ്പോള്‍ ബുള്ളറ്റ് റേഡിലൂടെ തെന്നിമാറി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.

കിളിമാനൂർ :  ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം .കിളിമാനൂർ പുല്ലെയില്‍ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 6:30 ഓടെയായിരുന്നു അപകടം നടന്നത്.

ഇരുവരും വീട്ടില്‍ നിന്നും പഠനാവശ്യത്തിനായി ബുള്ളറ്റില്‍ പോകുമ്പോള്‍ ബുള്ളറ്റ് റേഡിലൂടെ തെന്നിമാറി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും കേശവദാസപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്