51 രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളും വമ്പൻ പ്രഖ്യാപനവുമായി BSNL

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL).പരിമിത കാലത്തേക്ക് മാത്രമുള്ള ഒരു പുതിയ ഓഫർ ഇതിനകം ജനപ്രിയമായി മാറിക്കഴിഞ്ഞു. 

 

51 രൂപ റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്

ഡല്‍ഹി: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL).പരിമിത കാലത്തേക്ക് മാത്രമുള്ള ഒരു പുതിയ ഓഫർ ഇതിനകം ജനപ്രിയമായി മാറിക്കഴിഞ്ഞു. 51 രൂപ വിലവരുന്ന പുതിയ ഓഫറിന് 'സ്മാർട്ട് സ്റ്റാർട്ട്' (Smart Start) പ്ലാൻ എന്നാണ് ബിഎസ്‌എൻഎല്‍ വിശേഷിപ്പിക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.

ഈ പ്ലാനിനൊപ്പം സൗജന്യമായി ബിഎസ്‌എൻഎല്‍ സിം (BSNL SIM) ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ദിവസേന ഡാറ്റ, പരിധിയില്ലാത്ത കോളിങ്, എസ്‌എംഎസ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പ്ലാന്‍. ജൂണ്‍ 30 ന് ഓഫർ അവസാനിക്കും.

51 രൂപ റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. പാക്കേജിന്റെ ഭാഗമായി സബ്സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിദിനം 100 എസ്‌എംഎസും ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യത്തോടൊപ്പം പ്രതിദിനം രണ്ടു ജിബി ഡാറ്റ ആനുകൂല്യവും ബിഎസ്‌എൻഎല്‍ ഓഫർ ചെയ്യുന്നു.

2026 മെയ് 22 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഈ ഓഫർ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ബിഎസ്‌എൻഎല്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ബിഎസ്‌എൻഎല്‍ ഉപഭോക്താവാണെങ്കില്‍, ഈ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന മികച്ചൊരു ഓഫറാണിത്. പുതിയ സിം എടുക്കുന്ന ഉപഭോക്താക്കള്‍ക്കായി ബിഎസ്‌എൻഎല്‍ 1 രൂപയുടെ ആദ്യ റീചാർജ് കൂപ്പണും (FRC) നല്‍കിയിരുന്നു. സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. വളരെ പരിമിതമായ കാലത്തേക്ക് മാത്രമാണ് ഈ ഓഫർ നിലവിലുള്ളത്.