മാര്‍ത്താണ്ഡത്ത് ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു

കോളേജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നോ എന്ന് ചോദിച്ച് അധികൃതര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചിരുന്നു

 

ബത്ലഹേം കോളേജ് ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കോളേജിലെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാര്‍ത്താണ്ഡത്ത് ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി അന്‍സിജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബത്ലഹേം കോളേജ് ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കോളേജിലെ മൂന്നാം നിലയില്‍ നിന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോളേജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നോ എന്ന് ചോദിച്ച് അധികൃതര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി മാനേജ്മെന്റ് പരസ്യമായി കുട്ടിയെ അപമാനിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഫോണ്‍ വീട്ടില്‍ വെച്ചിട്ടാണ് അന്‍സിജി പോയതെന്നും കുടുംബം പറഞ്ഞു. വിദ്യാര്‍ത്ഥിനിയെ ഗുരുതരാവസ്ഥയില്‍ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാര്‍ത്താണ്ഡം കരിങ്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.