ഇൻഷുറൻസ് പണത്തിന് ക്രൂര കൊലപാതകം ; 12 വര്‍ഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. അരീക്കോട് സ്വദേശി ഷെരീഫാണ് പിടിയിലായത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.2013ലായിരുന്നു ഷെരീഫ് ഭാര്യ ഒളവട്ടൂര്‍ മായങ്കരതടയില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നത്
മലപ്പുറം: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. അരീക്കോട് സ്വദേശി ഷെരീഫാണ് പിടിയിലായത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.2013ലായിരുന്നു ഷെരീഫ് ഭാര്യ ഒളവട്ടൂര്‍ മായങ്കരതടയില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നത്. ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയര്‍ പഞ്ചറാകുകയും അപകടത്തിൽപ്പെടുകയായിരുന്നു എന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. മരിച്ച മകള്‍ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടില്‍ എത്തി ഷെരീഫ് തന്നെയാണ് അപകട വിവരം അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. ഭാര്യയുടെ പേരില്‍ എടുത്ത പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സ്വന്തമാക്കി മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2015 ഏപ്രില്‍ 22ന് ശേഷം ഇയാളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.