കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ൽ പൊ​ലീ​സി​ന്റെ ക്രൂ​ര​മാ​യ ക​സ്റ്റ​ഡി മ​ർ​ദ​നം : സുജിത്തിന് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവ് 

കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ൽ പൊ​ലീ​സി​ന്റെ ക്രൂ​ര​മാ​യ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ ചൊ​വ്വ​ന്നൂ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി.​എ​സ്. സു​ജി​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​ൻ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

 

 കു​ന്നം​കു​ളം : കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ൽ പൊ​ലീ​സി​ന്റെ ക്രൂ​ര​മാ​യ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ ചൊ​വ്വ​ന്നൂ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി.​എ​സ്. സു​ജി​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​ൻ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. സ​ർ​ക്കാ​റി​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സു​ജി​ത്ത് ക​ടു​ത്ത ശാ​രീ​രി​ക മ​ർ​ദ​ന​ത്തി​നും പീ​ഡ​ന​ത്തി​നും ഇ​ര​യാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​നാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ മു​മ്പാ​കെ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ര​യാ​യ വ്യ​ക്തി​ക്ക് ധ​ന​സ​ഹാ​യ​മാ​യി 50,000 ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. സ​ർ​ക്കാ​ർ ഈ ​വി​ഷ​യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ൾ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ (2026-27) ബ​ജ​റ്റ് വി​ഹി​ത​ത്തി​ലെ 2075-00-800-15- എ​ൻ.​പി (സി) ​എ​ന്ന അ​ക്കൗ​ണ്ട് ഹെ​ഡി​ൽ​നി​ന്ന് വ​ഹി​ക്ക​ണ​മെ​ന്നു​മാ​ണ് ക​മീ​ഷ​ൻ നി​ർ​ദേ​ശം. 2023 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

റോ​ഡ​രി​കി​ൽ നി​ന്ന സു​ഹൃ​ത്തു​ക്ക​ളെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​ട​പെ​ട്ട സു​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ർ​ദ​ന​ത്തി​ൽ സു​ജി​ത്തി​ന്റെ ഒ​രു ചെ​വി​യു​ടെ കേ​ൾ​വി​ശ​ക്തി​ക്ക് ത​ക​രാ​റു​ൾ​പ്പെ​ടെ ഗു​രു​ത​ര പ​രി​ക്കു​ക​ളു​ണ്ടാ​യി. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തി​ൽ സ​ന്തോ​ഷം ഉ​ണ്ടെ​ങ്കി​ലും ത​ന്നെ ആ​ക്ര​മി​ച്ച പൊ​ലീ​സു​കാ​രെ സ​ർ​വി​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടു​ക​യും ശി​ക്ഷ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് സു​ജി​ത്ത് വ്യ​ക്ത​മാ​ക്കി.