പെരിങ്ങോട്ടുകുരിശ്ശിയിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച; തോക്കുധാരികളായ മൂന്നംഗ സംഘം സ്വർണവുമായി കടന്നു

പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച. തോക്കുധാരികളായ മൂന്ന് യുവാക്കൾ സ്വർണവുമായി രക്ഷപ്പെട്ടു. മോഷ്ടാക്കൾ ഇതര സംസ്ഥാനക്കാരായ യുവാക്കളാണെന്നാണ് പ്രാഥമിക നിഗമനം.

 

പാലക്കാട്: പെരിങ്ങോട്ടുകുരിശ്ശിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച. തോക്കുധാരികളായ മൂന്ന് യുവാക്കൾ സ്വർണവുമായി രക്ഷപ്പെട്ടു. മോഷ്ടാക്കൾ ഇതര സംസ്ഥാനക്കാരായ യുവാക്കളാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവം നടക്കുമ്പോൾ ജ്വല്ലറിയിൽ ഒരു സ്ത്രീയും പുരുഷനും മാത്രമാണുണ്ടായിരുന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് സംഘം ജ്വല്ലറിയിലേക്ക് എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.കവർച്ചയ്ക്ക് ശേഷം സംഘം സ്വർണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.