കൈക്കൂലിക്കേസ്: വൈക്കം സി.ഐ ഷമീർഖാൻ സസ്പെൻഡിൽ
അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് വൈക്കം സി.ഐ ഷമീർഖാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സി.ഐക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.കൈക്കൂലി വാങ്ങുന്നതിനായി മാത്രം കോഴിഫാമിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് വൈക്കം കനറാ ബാങ്ക് ശാഖയിൽ ഷമീർഖാൻ അക്കൗണ്ട് തുടങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
കോട്ടയം: അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് വൈക്കം സി.ഐ ഷമീർഖാനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സി.ഐക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.കൈക്കൂലി വാങ്ങുന്നതിനായി മാത്രം കോഴിഫാമിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് വൈക്കം കനറാ ബാങ്ക് ശാഖയിൽ ഷമീർഖാൻ അക്കൗണ്ട് തുടങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ചുമതലയേറ്റ് ഒരു മാസത്തിനിടെ ഇയാൾ 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായും വ്യക്തമായിട്ടുണ്ട്.
ടിപ്പർ ലോറിക്കാരില്നിന്നും അനധികൃത മണ്ണുകടത്തുകാരില് നിന്നും ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഷമീർഖാന്റെ ഫോണും എടിഎം കാർഡും വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇതേതുടർന്ന് അദ്ദേഹം നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.