ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കൈക്കൂലി കേസ്; വിരമിച്ച ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കൈക്കൂലി കേസ്; വിരമിച്ച ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍
ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതോടെയാണ് റിട്ടേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റിലായത്.
Sep 5, 2026, 05:51 IST
കടവന്ത്ര സ്വദേശി കൃപ എന്‍ കെയാണ് വിജിലന്‍സിന്റെ പിടിയിലായത്.
എറണാകുളത്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ വിജിലന്‍സ് പിടിയില്‍. കടവന്ത്ര സ്വദേശി കൃപ എന്‍ കെയാണ് വിജിലന്‍സിന്റെ പിടിയിലായത്.
കലൂര്‍ സ്വദേശിയുടെ വസ്തു തരം മാറ്റുന്നതിന് 10 ലക്ഷം കൈക്കൂലി വാങ്ങിയതിന് കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി പിടിയിലായിരുന്നു. വിജിലന്‍സ് പ്രോജക്ട് സീറോ ദൗത്യത്തിന്റെ ഭാഗമായിലായിരുന്നു അറസ്റ്റ്. ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതോടെയാണ് റിട്ടേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റിലായത്.