ഐടി ജീവനക്കാരുടെ അപകടമരണത്തില്‍ വഴിത്തിരിവ് ; അപകട കാരണം ബൈക്കിന് പിന്നില്‍ കാറിടിച്ചത്. ; കാര്‍ നിര്‍ത്താതെ പോയി
ഐടി ജീവനക്കാരുടെ അപകടമരണത്തില്‍ വഴിത്തിരിവ് ; അപകട കാരണം ബൈക്കിന് പിന്നില്‍ കാറിടിച്ചത്. ; കാര്‍ നിര്‍ത്താതെ പോയി
കാറോടിച്ച യുവാവും പിടിയിലായി. ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണെന്ന് പ്രതി വിപിന്‍ പൊലീസിനോട് സമ്മതിച്ചു.
ബൈക്കില്‍ ഇടിച്ച കാര്‍ മലയിന്‍കീഴിലെ വീട്ടില്‍ നിന്നും കണ്ടെത്തി.
ഐടി ജീവനക്കാരുടെ അപകടമരണത്തില്‍ വഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി. ബൈക്കിന് പിന്നിലിടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസിന് തോന്നിയ സംശയമാണ് വഴിത്തിരിവായത്. 25 വയസുകാരായ രണ്ട് സുഹൃത്തുക്കളാണ് ഇന്നലെ തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ മരിച്ചത്. ബൈക്കില്‍ ഇടിച്ച കാര്‍ മലയിന്‍കീഴിലെ വീട്ടില്‍ നിന്നും കണ്ടെത്തി. കാറോടിച്ച യുവാവും പിടിയിലായി. ഇടിച്ചിട്ട് നിര്‍ത്താതെ പോയതാണെന്ന് പ്രതി വിപിന്‍ പൊലീസിനോട് സമ്മതിച്ചു.
എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല ആന്‍ ഉമ്മന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പേര്‍ക്കും 25 വയസ്സാണ്. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറാണ് നവീന്‍, കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയാണ് മൃദുല. ഇന്നലെ നവീന്റെ ജന്‍മദിനമായിരുന്നു. ബൈക്കില്‍ കോവളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞായിരുന്നു അപകടം. നവീന്റെയും മൃദുലയുടെയും തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.