പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസില്‍ വഴിത്തിരിവ് ; യുവതികള്‍ അറസ്റ്റില്‍, പിന്നില്‍ വ്യക്തിവൈരാഗ്യം

 പൊലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ബൈക്ക് കത്തിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

അഞ്ചലില്‍ പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസില്‍ വഴിത്തിരിവ്. വീട്ടിന് മുന്നില്‍ വെച്ചിരുന്ന വിവേകിന്റെ ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ബൈക്ക് കത്തിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

അതേസമയം, പൊലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ചികിത്സയില്‍ തുടരുകയാണ്. ബൈക്ക് കത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു.