ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് പേ വിഷബാധ വാക്സിൻ കുത്തിവച്ചു; അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്

ശ്വാസംമുട്ടലുമായി  എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്.കൊല്ലംശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം

 

കൊല്ലംശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം

കൊല്ലം : ശ്വാസംമുട്ടലുമായി  എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്.കൊല്ലംശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം.

കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. നഴ്സിനെ ചുമതലകളില്‍ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.

 ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയില്‍ ദുരനുഭവമുണ്ടായത്.പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാൻ നിർദേശിച്ചു.

യുവതി കുത്തിവെപ്പെടുക്കുന്ന മുറിയിലെത്തി. അതേസമയത്ത് നായയുടെ കടിയേറ്റ ഒരാളും അവിടെയുണ്ടായിരുന്നു. രണ്ട് നഴ്‌സുമാരാണ് മുറിയിലുണ്ടായിരുന്നത്. നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചില്‍ നിറച്ചിട്ട് നഴ്‌സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാൻ അകത്തേക്ക് പോയി.

ആ സമയം മറ്റേ നഴ്‌സ് ശ്വാസതടസ്സത്തിനുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്‌ പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ നിറച്ചുവെച്ച സിറിഞ്ചെടുത്ത് യുവതിക്ക് കുത്തിവെച്ചതായാണ് വിവരം. ശ്വാസംമുട്ടലിനുള്ള മരുന്നുമായി മറ്റേ നഴ്‌സ് എത്തിയപ്പോഴാണ് പിഴവ് പരസ്പരം അറിയുന്നത്.