അതിര്‍ത്തി തര്‍ക്കം; തൃശൂരില്‍ അയല്‍വാസി കമ്പി വടികൊണ്ട് തലയ്ക്കടിച്ചു; കര്‍ഷകന് ദാരുണാന്ത്യം
നെടുപുഴയില്‍ കമ്ബി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്.കോള്‍ പാടത്തെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയായ ഗണേഷ് കമ്ബി വടികൊണ്ടു സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു.
Updated: Dec 5, 2025, 10:29 IST
വാക്കു തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗണേഷ് പ്രകോപിതനായി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കമ്ബി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സന്തോഷ് രണ്ട് ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശൂര്‍: നെടുപുഴയില്‍ കമ്ബി വടികൊണ്ടു തലയ്ക്കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്.കോള്‍ പാടത്തെ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍വാസിയായ ഗണേഷ് കമ്ബി വടികൊണ്ടു സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു.
വാക്കു തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗണേഷ് പ്രകോപിതനായി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. കമ്ബി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സന്തോഷ് രണ്ട് ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിച്ചു.സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഗണേഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരണം സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും