'വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ബുക്കിങ്'; ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച

ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക, സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി സംസ്ഥാന പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം

 

വെബ്‌സൈറ്റ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതും സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതുമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക, സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി സംസ്ഥാന പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിരുന്നു

വെബ്‌സൈറ്റ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതും സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതുമാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാജ മൊബൈല്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും ഉപയോഗിച്ച് വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ ബുക്ക് ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായി.

ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതും വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത സ്ലോട്ടുകളും യഥാര്‍ഥത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തിയതുമാണ് അന്വേഷണത്തിന് വഴിവെച്ചത്.

വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഉണ്ടായ പൊരുത്തക്കേടുകള്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് വെബ്‌സൈറ്റിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ സൈബര്‍ അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയത്.

താത്കാലിക ഇമെയില്‍ ഐഡികള്‍, നിലവിലില്ലാത്ത മൊബൈല്‍ നമ്പറുകള്‍, തീര്‍ഥാടകരുടേതെന്ന പേരില്‍ നല്‍കിയ മറ്റ് വ്യാജ വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ഉപയോഗിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.