ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.
Updated: Dec 29, 2025, 10:11 IST
ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.
കുന്നംകുളം: ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.
ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്ബ്യൻഷിപ്പിലെ വിജയിയായിരുന്നു.സ്ഥിരമായി ജിമ്മില്‍ വർക്കൗട്ട് നടത്തുന്ന ആള്‍ കൂടിയാണ്. അവിവാഹിതനാണ്. അമ്മ: അനിത. സഹോദരങ്ങള്‍: അരുണ്‍, ആരതി.