തൃശൂരിൽ വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം  

മാള പള്ളിപ്പുറത്ത് വീടിനോട് ചേർന്നുള്ള കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം കടവിൽ വീട്ടിൽ സഗീറിന്റെ വീട്ടിലെ കിണറ്റിലാണ് ആഗസ്റ്റ് 11ന് രാവിലെ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
 

 തൃശൂർ : മാള പള്ളിപ്പുറത്ത് വീടിനോട് ചേർന്നുള്ള കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം കടവിൽ വീട്ടിൽ സഗീറിന്റെ വീട്ടിലെ കിണറ്റിലാണ് ആഗസ്റ്റ് 11ന് രാവിലെ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. സംഭവത്തിൽ മാള പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മരിച്ചയാളെ തിരിച്ചറിയുന്നതിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.