സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചില്‍ കുടുങ്ങിയ മലയാളിയുടെ മൃതദേഹം കണ്ടെത്തി
സിക്കിമിലെ നാംചി ജില്ലയില്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി.
കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിക്കാണ് കണ്ടെത്തിയത്.
കോട്ടയം : സിക്കിമിലെ നാംചി ജില്ലയില്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി.
കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനന്റെ മൃതദേഹം ഇന്നലെ രാത്രി 11 മണിക്കാണ് കണ്ടെത്തിയത്.അപകടസമയത്ത് തുരങ്കത്തില്‍ അനീഷും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 25 പേരുണ്ടായിരുന്നു.
ഇതിൽ 20 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മറ്റ് അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്റെ സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്.
ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈല്‍ വാതകച്ചോര്‍ച്ച മൂലമുണ്ടാകുന്ന സ്‌ഫോടനമാണ് തുരങ്കം തകരാന്‍ കാരണമായതെന്നാണ് വിവരം.തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മ്മിക്കുന്ന തുരങ്കമാണ തിങ്കളാഴ്ച ഉച്ചയ്ക്ക് തകര്‍ന്നത്.