56 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.
 

ഹിമാചല്‍പ്രദേശിലെ റോത്താംഗ് ചുരത്തിനടുത്ത് 56 കൊല്ലം മുമ്പ് വിമാനം തകര്‍ന്ന് വീണ് കാണാതായ സൈനികര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. 

മലയാളിയായ തോമസ് ചെറിയാന്‍ അടക്കം നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ റോത്താംഗ് പാസിന് സമീപമുള്ള ലോസര്‍ ഹെലിപാഡില്‍ എത്തിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ചണ്ഡിഗഡിലേക്ക് ഇന്ന് കൊണ്ടുപോകും. ഉച്ചയോടെ മൃതദേഹങ്ങള്‍ ചണ്ഡിഗഡില്‍ എത്തിക്കുമെന്നാണ് വിവരം. 

ഇന്ന് തന്നെ തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇതിനായി വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.