പറവൂരില്‍ പുഴയില്‍ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

മാലിന്യം കളയാന്‍ പോയ കുഞ്ഞൂഞ്ഞ് അബദ്ധത്തില്‍ പുഴയില്‍ വീണതാകാം എന്നാണ് നിഗമനം

 

മൂന്നു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

എറണാകുളം പറവൂര്‍ മാട്ടുമ്മലില്‍ പുഴയില്‍ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മല്‍ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു. 

മൂന്നു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയുടെ സമീപം മാലിന്യം കളയാന്‍ പോയ കുഞ്ഞൂഞ്ഞ് അബദ്ധത്തില്‍ പുഴയില്‍ വീണതാകാം എന്നാണ് നിഗമനം. സ്‌കൂബ ഡൈവേഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.  പോലീസും, അഗ്‌നിരക്ഷാസേനയും നാട്ടുകാരും ദൗത്യത്തില്‍ പങ്കെടുത്തു.