വാഹനാപകടത്തെ തുടര്‍ന്ന് തോട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തലപ്പാറയില്‍ വാഹനാപകടത്തെ തുടര്‍ന്ന് തോട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

 

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6:30നാണ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ ഹാഷിറിനെ (22) കാണാതാവുകയായിരുന്നു

മലപ്പുറം: തലപ്പാറയില്‍ വാഹനാപകടത്തെ തുടര്‍ന്ന് തോട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം സംഭവിച്ചതിന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം ഉണ്ടായിരുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6:30നാണ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ ഹാഷിറിനെ (22) കാണാതാവുകയായിരുന്നു.