കാസർകോട് പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി 

കുമ്പള ആരിക്കാടിയിൽ പുഴയിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആരിക്കാടി കടവത്ത് കുന്നിൽ വീട്ടിലെ അബ്ദുൽ ഖാദറിന്റെയും സൈബയുടെയും മകൻ ഇബ്രാഹിം (26)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കർണാടകയിലെ പ്രമുഖ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത്. 

 

 കാസർകോട് : കുമ്പള ആരിക്കാടിയിൽ പുഴയിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആരിക്കാടി കടവത്ത് കുന്നിൽ വീട്ടിലെ അബ്ദുൽ ഖാദറിന്റെയും സൈബയുടെയും മകൻ ഇബ്രാഹിം (26)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കർണാടകയിലെ പ്രമുഖ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത്. 

തിങ്കളാഴ്ച രാത്രിയോടെ ഷിറിയ പുഴയിൽ തോണിയിൽ സഞ്ചരിക്കവെ പൊലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
മാതാവ്: സൈനബ. സഹോദരങ്ങൾ ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.