'മുഖത്ത് രക്തം കല്ലിച്ച പാടുകൾ, പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം;രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന സംശയമുണ്ടെന്ന് പൊലീസ്. വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് കുട്ടിയെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

 

കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകളുണ്ട്. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മൂന്നു വയസ്സുള്ള കുട്ടിയുടെ മരണം കൊലപാതകമെന്ന സംശയമുണ്ടെന്ന് പൊലീസ്. വീടിന്റെ രണ്ടാം നിലയില്‍ നിന്നും വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് കുട്ടിയെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകളുണ്ട്. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കുട്ടിയെ രണ്ടാനച്ഛന്‍ തല്ലുമായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പെരുമ്പാവൂര്‍ പൊലീസ് കുട്ടിയുടെ മൃതേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് കുട്ടിയുടെ മുഖത്തെ രക്തം കല്ലിച്ച പാടുകള്‍ ശ്രദ്ധിക്കുന്നത്.

തുടര്‍ന്ന് രണ്ടാനച്ഛനെ ചോദ്യം ചെയ്തപ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്നും വീണതാണെന്ന് ആവര്‍ത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ബോധ്യമായി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.