കുക്കറിൽ ചോറാ സാറേ....അടുക്കളയിൽ കുക്കറിനുള്ളിലെ ചോറിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടികൂടി

ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയില്‍ തൃശ്ശൂരില്‍ 400 ഗ്രാം കഞ്ചാവ് പിടികൂടി.കുക്കറില്‍ തിളപ്പിച്ചിരുന്ന ചോറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്.
 

അടുക്കളയില്‍ നിന്നും കുക്കർ വിസിലടിച്ചപ്പോള്‍ കഞ്ചാവിൻെറ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കർ പരിശോധിച്ചു.

തൃശൂർ:  ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയില്‍ തൃശ്ശൂരില്‍ 400 ഗ്രാം കഞ്ചാവ് പിടികൂടി.കുക്കറില്‍ തിളപ്പിച്ചിരുന്ന ചോറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തില്‍ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കല്‍ വീട്ടില്‍ ബിനീഷ് (40) നെ അറസ്റ്റു ചെയ്തു. കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടില്‍ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. 

കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിവരമനുസരിച്ച്‌ ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളില്‍ പരിശോധിച്ചു. അതിനിടയില്‍ അടുക്കളയില്‍ നിന്നും കുക്കർ വിസിലടിച്ചപ്പോള്‍ കഞ്ചാവിൻെറ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കർ പരിശോധിച്ചു.

തുടർന്നാണ് അടുപ്പില്‍ തിളച്ചിരുന്ന ചോറില്‍നിന്നും കഞ്ചാവ് പൊതി കണ്ടെത്തിയത്. 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അന്വേഷണത്തില്‍ പ്രതിക്ക് രണ്ട് കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി.