കാസർകോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച ബി.എൽ.ഒ മരിച്ചു 

കാസർകോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച ബി.എൽ.ഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 

 കാസർഗോഡ്: കാസർകോട് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച ബി.എൽ.ഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം സവാദിൻറേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കലക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും നിലപാടറിയിച്ചു. ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ചെർക്കള ഗവ. ഹയർസെക്കൻററി സ്കൂൾ അധ്യാപകനാണ് സവാദ്.