ബി.എൽ.എം നിക്ഷേപത്തട്ടിപ്പ് : പ്രേംകുമാറിനും കുടുംബത്തിനുമെതിരെ ബഡ്‌സ് ആക്ട് ചുമത്തി ക്രൈംബ്രാഞ്ച് ; സ്വത്തുക്കൾ കണ്ടുകെട്ടും

  ബി.എൽ.എം. നിക്ഷേപത്തട്ടിപ്പ് കേസിൽ ക്രമക്കേട് നടത്തിയുണ്ടാക്കിയ സ്ഥാപനങ്ങൾ കണ്ടുകെട്ടാൻ ബഡ്‌സ് ആക്ട് ചുമത്തി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ബി.എൽ.എം. സ്ഥാപക ചെയർമാൻ പ്രേംകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ബഡ്‌സ് ആക്ട് ചുമത്തി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (നാല്) ദിവ്യ നടേശൻ മുൻപാകെ ചൊവ്വാഴ്ച റിപ്പോർട്ട് നൽകി.   

 

വിവിധ ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതുൾപ്പെടെ ആരുടെയൊക്കെ പേരിലാണെന്ന് പരിശോധിക്കും.  പ്രേംകുമാർ ഭാര്യയുടെയും മരുമകന്റെയും മകന്റെയും പേരിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള ആസ്തികൾ വാങ്ങിയിട്ടുണ്ട്. സിയാലിൽ പ്രേംകുമാർ 80 കോടിയുടെ ഓഹരിയെടുത്തിട്ടുണ്ട്. ഇവയെല്ലാം കണ്ടുകെട്ടുന്നവയിൽ ഉൾപ്പെടും.  

 കോഴിക്കോട് : ബി.എൽ.എം. നിക്ഷേപത്തട്ടിപ്പ് കേസിൽ ക്രമക്കേട് നടത്തിയുണ്ടാക്കിയ സ്ഥാപനങ്ങൾ കണ്ടുകെട്ടാൻ ബഡ്‌സ് ആക്ട് ചുമത്തി ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ബി.എൽ.എം. സ്ഥാപക ചെയർമാൻ പ്രേംകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ബഡ്‌സ് ആക്ട് ചുമത്തി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (നാല്) ദിവ്യ നടേശൻ മുൻപാകെ ചൊവ്വാഴ്ച റിപ്പോർട്ട് നൽകി.   

ഭാര്യ, മകൻ, മരുമകൻ എന്നിവർ ഡയറക്ടർമാരായി 17 കമ്പനികളുണ്ടാക്കി പ്രേംകുമാർ നിക്ഷേപകരുടെ പണം വകമാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ബി.എൽ.എമ്മിന്റെ പണമുപയോഗിച്ച് പ്രേംകുമാറും ബന്ധുക്കളും എന്തൊക്കെ ആസ്തികളുണ്ടാക്കിയെന്ന് റവന്യുവകുപ്പിൽനിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് കണ്ടുകെട്ടൽ നടപടിയുമായി മുന്നോട്ടുപോകും. 

വിവിധ ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതുൾപ്പെടെ ആരുടെയൊക്കെ പേരിലാണെന്ന് പരിശോധിക്കും.  പ്രേംകുമാർ ഭാര്യയുടെയും മരുമകന്റെയും മകന്റെയും പേരിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള ആസ്തികൾ വാങ്ങിയിട്ടുണ്ട്. സിയാലിൽ പ്രേംകുമാർ 80 കോടിയുടെ ഓഹരിയെടുത്തിട്ടുണ്ട്. ഇവയെല്ലാം കണ്ടുകെട്ടുന്നവയിൽ ഉൾപ്പെടും.  

 ബഡ്‌സ് ആക്ട് ചുമത്തിയതോടെ നിക്ഷേപത്തട്ടിപ്പ് കേസ് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറും. പ്രേംകുമാറിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല. പക്ഷേ, ഭാര്യ പ്രഭ പ്രേമും മകൻ മധുകേഷും ദുബായിലേക്ക് കടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.   ഭാര്യയ്ക്കും മകനും പുറമെ പ്രേംകുമാറിന്റെ മരുമകൻ സിദ്ദേശ്വർ, ബി.എൽ.എം. പ്രസിഡന്റ് എൻ. കരുണമൂർത്തി, സി.ഇ.ഒ. സെയ്തലവി, 11 ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. 300 കോടിയുടെ സാമ്പത്തികത്തട്ടിപ്പാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി കണ്ടെത്തിയത്.