സംസ്ഥാനത്ത് മഴക്കൊപ്പം കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) 

 

അതേസമയം, മൂന്ന് ദിവസം കൂടി മഴമുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് തുടരും. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (06/08/2026) രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

അതേസമയം, മൂന്ന് ദിവസം കൂടി മഴമുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് തുടരും. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ 5 ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ മൂന്ന് ദിവസവും ഓറഞ്ച് അലർട്ട് തുടരും.