കണ്ണൂരിലെ കരിങ്കൊടി പ്രതിഷേധവും അക്രമവും ഗുരുതര വീഴ്ച്ചയെന്ന് വിലയിരുത്തൽ : മന്ത്രി ഒജെ ജനീഷിന് പൊലിസ് സുരക്ഷ വർദ്ധിപ്പിച്ചു
മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണവും കരിങ്കൊടി പ്രതിഷേധവും കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയെന്ന് വിലയിരുത്തൽ.
മന്ത്രിയെഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചുവെന്ന് മന്ത്രി ജനീഷും പ്രതികരിച്ചു. ഔദ്യോഗിക വാഹനത്തിൻ്റെ മുന്നിൽ സ്ഥാപിച്ച ദേശീയ പതാക സ്റ്റാൻഡും തകർത്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ബലപ്രയോഗത്തിലുടെ ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.
കണ്ണൂർ: മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണവും കരിങ്കൊടി പ്രതിഷേധവും കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയെന്ന് വിലയിരുത്തൽ. ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് അക്രമം നടന്നതി കണ്ണൂരും പയ്യന്നൂരും കാസർഗോഡും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി.
മന്ത്രിയെഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചുവെന്ന് മന്ത്രി ജനീഷും പ്രതികരിച്ചു. ഔദ്യോഗിക വാഹനത്തിൻ്റെ മുന്നിൽ സ്ഥാപിച്ച ദേശീയ പതാക സ്റ്റാൻഡും തകർത്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ബലപ്രയോഗത്തിലുടെ ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.
ഈ സാഹചര്യം പരിഗണിച്ചാണ് യുത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷിന്റെ സുരക്ഷ പൊലീസ് വർധിപ്പിച്ചത് ഇനി മുതൽ മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധികമായി പൊലീസിനെ വിന്യസിക്കും.പൊതു പരിപാടികളിൽ പ്രതിഷേധത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്.
മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ഓഫീസിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം യാത്രകളിലും പൊലീസ് സാന്നിധ്യം വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്