അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: ബിനു ചുള്ളിയിലിന് വധ ഭീഷണിയെന്ന് പരാതി

ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി.

 

കൊല്ലം സന്ദര്‍ശനത്തിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത്.

കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് വധഭീഷണി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി.

കൊല്ലം സന്ദര്‍ശനത്തിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത്.കഴിഞ്ഞ ശനിയാഴ്ച  കുണ്ടറയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്ത് വെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.