കണ്ണൂർ നഗരത്തിൽ 2 കോടി 65 ലക്ഷത്തിൻ്റെ കളള നോട്ടുമായി രണ്ട് പേർ പിടിയിൽ
കണ്ണൂർ:കണ്ണൂരിൽ രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടി . കണ്ണൂർ: കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി രണ്ടു പേരെ പോലീസ് പിടികൂടി.
Apr 14, 2026, 13:42 IST
കണ്ണൂർ:കണ്ണൂരിൽ രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടി . കണ്ണൂർ: കാറിലെ രഹസ്യ അറയിൽ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി രണ്ടു പേരെ പോലീസ് പിടികൂടി.
തലശേരി പുളിയനമ്പ്രത്തെ ഒ.പി. സാബിത്ത് (26), പെരിങ്ങത്തൂർ മത്തിപ്പറമ്പയിലെ കെ. അജ്മൽ (25) എന്നിവരെയാണ് ടൗൺ പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ വാഹന പരിശോധനക്കിടെ കണ്ണൂർ കാൾ ടെക്സിന് സമീപം വെച്ചാണ് കുഴൽപ്പണം പോലീസ് പിടികൂടിയത്. യുവാക്കൾ സഞ്ചരിച്ച കെ എൽ 13. എ.വി. 2688 നമ്പർ വെനു കാറിൽ നിർമ്മിച്ച രഹസ്യ അറയിൽ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ മതിയായ രേഖകളില്ലാത്ത പണമാണ് ടൗൺ പോലീസ് പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.