കറുത്ത കാറിൽ നിന്ന് വെള്ള ഇന്നോവ ക്രിസ്റ്റയിലേക്ക് : മുഖ്യമന്ത്രിയുടെ കാറും മാറുന്നു ,പുതിയ സർക്കാരിന്റെ വാഹനമാറ്റം

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ കറുത്ത കാറും മാറുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യാൻ പൊലീസ് ഫണ്ടിൽ നിന്നും വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ്  തിരികെ  ഏറ്റെടുത്തു

 

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ കറുത്ത കാറും മാറുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യാൻ പൊലീസ് ഫണ്ടിൽ നിന്നും വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ്  തിരികെ  ഏറ്റെടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസത്തിനോട് ആവശ്യപ്പെട്ടത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത കാർ വീണ്ടും വിട്ട് നൽകും.

 യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരിക്കുന്നത്. എസ്കോർട്ടും വേണ്ടെന്നായിരുന്നു സതീശന്‍റെ നിലപാട്. എന്നാല്‍ അത് നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.