ബി ജെ പിയുടെ ദേശീയ തലത്തിലുള്ള സംഘടനാ അഴിച്ചുപണി ഉടനെന്ന് സൂചന

കേരളത്തില്‍ നിന്നുള്ളവരുടെയടക്കം സംഘടന ചുമതലയില്‍ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.

 

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അടക്കുമുള്ളവര്‍ 3 മണിക്കൂര്‍ ചര്‍ച്ച നടത്തിയതോടെയാണ് ദേശീയ തലത്തിലുള്ള അഴിച്ചുപണി വാര്‍ത്തകളും സജീവമായത്. 

ബി ജെ പിയുടെ ദേശീയ തലത്തിലുള്ള സംഘടനാ അഴിച്ചുപണി ഉടനെന്ന് സൂചന. അമിത് ഷായുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അടക്കുമുള്ളവര്‍ 3 മണിക്കൂര്‍ ചര്‍ച്ച നടത്തിയതോടെയാണ് ദേശീയ തലത്തിലുള്ള അഴിച്ചുപണി വാര്‍ത്തകളും സജീവമായത്. 

കേരളത്തില്‍ നിന്നുള്ളവരുടെയടക്കം സംഘടന ചുമതലയില്‍ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. നിലവിലെ ദേശീയ ഉപാധ്യക്ഷന്‍ അബ്?ദുള്ള കുട്ടിയും, ദേശീയ സെക്രട്ടറി അനില്‍ ആന്റണിയും മാറിയേക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനൂപ് ആന്റണിയും ദേശീയ ചുമതലയിലേക്ക് വരുമോ എന്നതില്‍ ആകാംക്ഷയും സജീവമാണ്. ഇതിനൊപ്പം തന്നെ കേന്ദ്ര മന്ത്രി സ്ഥാനം ഒഴിഞ്ഞ ജോര്‍ജ് കുര്യന്റെ ഭാവിയുടെ കാര്യത്തിലും വൈകാതെ തീരുമാനമായേക്കും.