കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, അധികാരത്തില്‍ വന്നാല്‍ യുഡിഎഫില്‍ കലഹം ഉറപ്പ്'; എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹം ; വെള്ളാപ്പള്ളി നടേശന്
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും, അധികാരത്തില്‍ വന്നാല്‍ യുഡിഎഫില്‍ കലഹം ഉറപ്പ്'; എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹം ; വെള്ളാപ്പള്ളി നടേശന്‍
ബിജെപി തിരുത്തല്‍ ശക്തിയായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
ലീഗ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശിച്ചു
കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന്‍. അതിന് എന്റേതായ ന്യായമുണ്ടെന്നും എല്‍ഡിഎഫ് ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി തിരുത്തല്‍ ശക്തിയായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കലഹം ഉറപ്പാണാണെന്നും അദ്ദേഹം പരിഹസിച്ചു. പദ്മഭൂഷണ്‍ ലഭിച്ച വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി പറവൂര്‍ യൂണിയന്‍ നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സതീശന്‍ മുഖ്യമന്ത്രി ആകുമെന്നാണ് ലീഗിന്റെ വാദം. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് ഇല്ലേ എന്ന് ചോദിച്ച വെള്ളാപ്പള്ളി, ലീഗ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത് നിന്ന് മനസ്സിലാക്കിയ ആരും പിണറായി വിജയനെ തള്ളി പറയില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത്ര പോരാ എന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. യുഡിഎഫിന് 100 സീറ്റ് കിട്ടാന്‍ പോകുന്നില്ല. സതീശന്‍ വനവാസത്തിന് പോകരുത്. അദ്ദേഹം കൊള്ളാവുന്ന പൊതുപ്രവര്‍ത്തകനാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.