രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കും ശശി തരൂരിന് മറുപടിയുമായി കെ സി വേണുഗോപാല്‍

അമിത് ഷാ സഭയിലെത്തും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

 

അങ്ങനെയുള്ള പ്രസ്താവനകള്‍ തരൂര്‍ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ വിമര്‍ശനം. ഇന്നലെ അലഹബാദില്‍ നിറയെ വിദ്യാര്‍ഥികള്‍ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാന്‍ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകള്‍ തരൂര്‍ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.


അമിത് ഷാ സഭയിലെത്തും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുകയാണ്. മണ്ഡലപുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുന്‍പ് സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഫ്‌സിആര്‍എ ബില്ല് നടപ്പിലാക്കാന്‍ അനുവദിക്കില്ല. തന്റേടമുണ്ടെങ്കില്‍ ആദ്യം നിയന്ത്രിക്കേണ്ടത് ആര്‍എസ്എസിനെയാണ്. ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതര വിവാദത്തില്‍ പരസ്യപ്രതികരണത്തിനില്ലെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എവിടെയെങ്കിലും പാകപിഴ ഉണ്ടായാല്‍ സര്‍ക്കാര്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.