കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന വിധത്തില്‍ നിയമസഭയില്‍ ബിജെപി സ്വാധീന ശക്തിയാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന വിധത്തില്‍ നിയമസഭയില്‍ ബിജെപി സ്വാധീന ശക്തിയാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
തിരുവനന്തപുരം: കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന വിധത്തില്‍ നിയമസഭയില്‍ ബിജെപി സ്വാധീന ശക്തിയാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നതല്ല, ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.
'ജനഹിത ഭരണം കാഴ്ചവയ്ക്കുന്ന ശക്തി നിയമസഭയില്‍ ബിജെപിക്ക് ഉണ്ടാവും. അതാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. താന്‍ പ്രായോഗികമായി ചിന്തിക്കുന്ന ആളാണ്. ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്നും' സുരേഷ് ഗോപി ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചു.
അതേസമയം, ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ അത്ഭുതം സംഭവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ എന്‍ഡിഎക്ക് കഴിയുന്നു. കേരളം എന്തിനും തുനിഞ്ഞിറങ്ങുന്ന തെരഞ്ഞെടുപ്പാണിത്. തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു. അത് പടരും, പേരുകള്‍ എണ്ണിക്കോളൂവെന്നും കേന്ദ്ര സഹമന്ത്രി തൃശൂരില്‍ പറഞ്ഞിരുന്നു.