എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ ബിജെപി ചിഹ്നത്തിന് നേരെ ലൈറ്റ് തെളിഞ്ഞു: തിരുവനന്തപുരത്ത് അട്ടിമറിയെന്ന് പരാതി

മുതിയാവിള സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം.

 

റീ പോളിംഗ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി. 


 വോട്ടിംഗ് മെഷീനില്‍ അട്ടിമറി സംശയമെന്ന് പരാതി. തിരുവനന്തപുരം പൂവച്ചലിലാണ് ആരോപണം. എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ ബിജെപി ചിഹ്നത്തിന് നേരെ ലൈറ്റ് തെളിഞ്ഞു എന്നാണ് ആരോപണം. റീ പോളിംഗ് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി. 

മുതിയാവിള സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം. 85 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് മെഷീന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സമഗ്രമായ അന്വേഷണം നടക്കണമെന്നും സിപിഐഎം ഏരിയാ സെക്രട്ടറി കെ ഗിരി പറഞ്ഞു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും പരാതി നല്‍കിയിട്ടുണ്ട്.