ബിജെപിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി, അങ്ങനെ തന്നെ വട്ട പൂജ്യമായി തുടരട്ടെ; അരുന്ധതി റോയ്

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിമാനകരമാണെന്നും അരുന്ധതി റോയ്
 

കേരളം പോലെ ഇത്ര സുന്ദരമായ നാട് മറ്റെങ്ങുമില്ലെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മതസൗഹാര്‍ദത്തോടെ പ്രവര്‍ത്തിക്കുന്ന നാടാണെന്നും അവര്‍ പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം തരുന്നത്. ബിജെപിക്ക് കേരളത്തില്‍ ആനമുട്ട എന്ന ട്രോള്‍ വളരെ ഇഷ്ടമായി. അതങ്ങനെതന്നെ വട്ട പൂജ്യമായി തുടരട്ടെയെന്നും അരുന്ധതി റോയ് പറഞ്ഞു. 

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അഭിമാനകരമാണെന്നും അരുന്ധതി റോയ് പറഞ്ഞു.