BJP നേതാവിന് ആരോഗ്യ വകുപ്പിൽ നിയമനം; പിരിച്ചുവിടാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവിന് ആരോഗ്യവകുപ്പിൽ നിയമനം നൽകിയ നടപടിയിൽ  രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശം

 

രതീഷ് ആർ നായരുടെ നിയമനവും നടന്നതിനു ശേഷമാണ് തൻറെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ വന്നത്.

തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവിന് ആരോഗ്യവകുപ്പിൽ നിയമനം നൽകിയ നടപടിയിൽ  രതീഷ് ആർ നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശം

പിരിച്ചുവിടാൻ സി മെറ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ വെക്കുന്നത് അവരുടെ രാഷ്ട്രീയം നോക്കിയല്ല, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് എടുത്ത തീരുമാനം അല്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.

രതീഷ് ആർ നായരുടെ നിയമനവും നടന്നതിനു ശേഷമാണ് തൻറെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ വന്നത്. തുടർനടപടികൾ നിയമപരമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും. ഒരു കാരണവശാലും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളിലേക്ക് വയ്ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.