'കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞു' : കെ. മുരളീധരൻ
Updated: May 13, 2023, 11:40 IST
തിരുവനന്തപുരം: കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘മോദി’ എന്ന മാജിക് കൊണ്ടു മാത്രം രക്ഷപ്പെടാൻ കഴിയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്‍റെ കൗഡ്ര് പുള്ളർ രാഹുൽ ഗാന്ധി തന്നെ. ബി.ജെ.പിയെ നേരിടാൻ കരുത്തുള്ളത് ഇപ്പോഴും കോൺഗ്രസിനെന്ന് തെളിഞ്ഞതായും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിലെ 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ് നേടിയത്. നിലവിൽ 100ലധികം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.