മന്തിയുടെ ചിത്രത്തിന് മുന്നിൽ  ശ്രീകൃഷ്ണന്‍റെ ചിത്രം വച്ച സംഭവം ; അറബിക് റസ്റ്റോറന്‍റുകൾക്കെതിരേ പരാതിയുമായി ബിജെപി

: മന്തി പോസ്റ്റർ വിവാദത്തിൽ അറബിക് റസ്റ്റോറന്‍റുകൾക്കെതിരേ പരാതിയുമായി ബിജെപി. 8 റസ്റ്റോറന്‍റുകൾക്കെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എൻഐഎയ്ക്ക് ബിജെപി കത്തു നൽകി. മതവികാരം വ്രണപ്പെടുത്തുന്ന റസ്റ്റോറന്‍റുകളുടെ സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.ബിജെപി ഇന്‍റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് എൻഐഎ ഡയറക്റ്റർക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഈ റെസ്റ്റോറന്‍റുകൾക്കുണ്ടായ സാമ്പത്തിക വളർച്ചയും അവയുടെ സ്രോതസുകളും സമഗ്രമായി അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

 

തിരുവനന്തപുരം: മന്തി പോസ്റ്റർ വിവാദത്തിൽ അറബിക് റസ്റ്റോറന്‍റുകൾക്കെതിരേ പരാതിയുമായി ബിജെപി. 8 റസ്റ്റോറന്‍റുകൾക്കെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എൻഐഎയ്ക്ക് ബിജെപി കത്തു നൽകി. മതവികാരം വ്രണപ്പെടുത്തുന്ന റസ്റ്റോറന്‍റുകളുടെ സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

ബിജെപി ഇന്‍റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് എൻഐഎ ഡയറക്റ്റർക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഈ റെസ്റ്റോറന്‍റുകൾക്കുണ്ടായ സാമ്പത്തിക വളർച്ചയും അവയുടെ സ്രോതസുകളും സമഗ്രമായി അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇത്തരം റസ്റ്റോറന്‍റുകൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ശ്രീകൃഷ്ണനു മുന്നിൽ ചിക്കൻ കുഴിമന്തിവച്ചുകൊണ്ടാണ് ചേർത്തലയിലെ മെഹർ മന്തിക്കട വിഷു ആശംസ പോസ്റ്റർ തയാറാക്കിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ വൻ വിമർശനം ഉയർന്നു. ഇതിനെതിരേ പൊലീസിൽ പരാതി നൽകുകയും 2 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.