ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി'; ബിജെപിയിൽ രൂക്ഷ വിമർശനം
ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ രാജീവ് ചന്ദ്രശേഖർ അധ‍്യക്ഷനായ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം.ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകിയതിലും സർവേ നടത്തി സ്ഥാനാർഥികളെ തീരുമാനിച്ചതിലും താഴേത്തട്ടിലെ നേതാക്കൾ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി 20 യും അരാഷ്ട്രീയസംഘടനകളാണെന്ന് നിയോജക മണ്ഡല തലത്തിൽ നടന്നുവരുന്ന വിശകലനയോഗങ്ങളിൽ നേതാക്കൾ തുറന്നടിച്ചു
Apr 21, 2026, 14:12 IST
കൊല്ലം: ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ രാജീവ് ചന്ദ്രശേഖർ അധ‍്യക്ഷനായ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം.ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകിയതിലും സർവേ നടത്തി സ്ഥാനാർഥികളെ തീരുമാനിച്ചതിലും താഴേത്തട്ടിലെ നേതാക്കൾ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി 20 യും അരാഷ്ട്രീയസംഘടനകളാണെന്ന് നിയോജക മണ്ഡല തലത്തിൽ നടന്നുവരുന്ന വിശകലനയോഗങ്ങളിൽ നേതാക്കൾ തുറന്നടിച്ചു. കോർപ്പറേറ്റ് കമ്പനികളെപ്പോലെ കോഡിനേറ്റർമാരെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന സംവിധാനമുള്ള പാർട്ടികളുടെ സ്ഥാനാർഥികളെ ചുമക്കേണ്ടിവന്നു.
ഘടകക്ഷികളായ ബിഡിജെഎസും ട്വിന്‍റി 20യും അരാഷ്ട്രീയവാദികളാണെന്നും നേതാക്കൾ തുറന്നടിച്ചു. ക്രിസ്ത‍്യൻ ഔട്ട്റീച്ച് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നും അഭിപ്രായമുയർന്നു.