ഗുരുവായൂരിൽ വീണ്ടും വിവാദ  ഫ്ലക്സ് ബോർഡുമായി ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ

1977 മുതൽ 2021 ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ചാണ് ഫ്ലക്സ് ബോർഡ്. 50 വർഷത്തെ അവഗണന അവസാനിപ്പിക്കണമെന്നും മാറ്റത്തിനായി എൻഡിഎ വരണമെന്നും ഗോപാലകൃഷ്ണൻ ഫ്ലക്സ് ബോർഡിൽ ആവശ്യപ്പെടുന്നു. ചാവക്കാടാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

 

തൃശൂർ: ഗുരുവായൂരിൽ വീണ്ടും വിവാദ വിവാദ ഫ്ലക്സ് ബോർഡുമായി ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ . 1977 മുതൽ 2021 ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ചാണ് ഫ്ലക്സ് ബോർഡ്. 50 വർഷത്തെ അവഗണന അവസാനിപ്പിക്കണമെന്നും മാറ്റത്തിനായി എൻഡിഎ വരണമെന്നും ഗോപാലകൃഷ്ണൻ ഫ്ലക്സ് ബോർഡിൽ ആവശ്യപ്പെടുന്നു. ചാവക്കാടാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

ഇതിന് പിന്നാലെ ഗുരുവായൂർ ജനങ്ങൾ ജാതിയല്ല, ഗ്യാസാണ് ചോദിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ ഗോപാലകൃഷ്ണന് മറുപടി നൽകി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദും അറിയിച്ചു. ജാതി വോട്ട് ചോദിച്ച് വിവാദത്തിലായതിനു പിന്നാലെയാണ് വീണ്ടും വിവാദവുമായി ഗോപാലകൃഷ്ണൻ എത്തിയിരിക്കുന്നത്.

ഫ്ളക്സ്  ഉയർന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനം ഉയർന്നു. കേസ് വന്നാൽ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്‍റെ വാദം.