ബി.ജെ.പി ജില്ല അധ്യക്ഷൻ വോട്ട് ചെയ്യാത്തത് പാർട്ടി തീരുമാന പ്രകാരം : സി കൃഷ്ണകുമാർ

ബി ജെ പി ജില്ല അധ്യക്ഷൻ കെ എം ഹരിദാസ് വോട്ട് ചെയ്യാത്തത് പാർട്ടി തീരുമാന പ്രകാരമെന്ന് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ.

 

പാലക്കാട് : ബി ജെ പി ജില്ല അധ്യക്ഷൻ കെ എം ഹരിദാസ് വോട്ട് ചെയ്യാത്തത് പാർട്ടി തീരുമാന പ്രകാരമെന്ന് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ. ഹരിദാസിനെ തടഞ്ഞ് ബൂത്തിൽ അനാവശ്യ ഭീതി പരത്താനായിരുന്നു ശ്രമം. ഒരു വോട്ട് കുറഞ്ഞാലും വോട്ടർമാർക്കിടയിൽ ഭീതി ഒഴിവാക്കാൻ തീരുമാനിച്ചെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.

വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. പോളിങ് ബൂത്തിന് മുമ്പിൽ നിന്ന് ഷാഫി പറമ്പിൽ വോട്ട് ചോദിച്ചു. ബൂത്തിൽ പ്രശ്നമുണ്ടാക്കി വോട്ടർമാർ വരാതിരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.