നേമത്ത് രാജീവ് ചന്ദ്രശേഖർ; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

 

 തിരുവനന്തപുരം:  ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പാലക്കാട് -ശോഭ സുരേന്ദ്രൻ, തൃശ്ശൂർ – പത്മജാ വേണുഗോപാൽ, കാഞ്ഞിരപ്പള്ളി – അഡ്വക്കേറ്റ് ജോർജ് കുര്യൻ, പാലാ -ഷോൺ ജോർജ്, പൂഞ്ഞാർ- പിസി ജോർജ്, കഴക്കൂട്ടം -വി മുരളീധരൻ, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

കൊട്ടാരക്കര -ആർ രശ്മി, നെടുമങ്ങാട് – യുവരാജ് ഗോകുൽ, ഹരിപ്പാട് – സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണൻകുമാർ, ദേവികുളം- എസ് രാജേന്ദ്രൻ ഒറ്റപ്പാലം- മേജർ രവി, ബേപ്പൂർ- പ്രകാശ് ബാബു, കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുൽ കൃഷ്ണൻ, ഷൊർണൂർ- ശങ്കു ടി ദാസ്, കണ്ണൂർ – സി രഘുനാഥ്, ആറ്റിങ്ങൽ- പി സുധീർ എന്നിവരും മത്സരിക്കും. പട്ടികയിൽ 7 വനിതകളും ഉണ്ട്.