'ട്രക്കിങ്ങിനിടെ കുടുങ്ങിയ ശരണ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി

ട്രക്കിങ്ങിനിടെ കുടുങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി..വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തില്‍ നാല് പകല്‍ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞിട്ടും യുവതിക്ക് ശാരീരിക അവശതകള്‍ ഇല്ലാത്തത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കുടക് റൂറല്‍ യൂണിറ്റാണ്  പൊലീസില്‍ പരാതി നൽകിയത്

 

ഏപ്രില്‍ 2നാണ് 12 അംഗ സംഘത്തോടൊപ്പം ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റമോള്‍ കയറാൻ പോയത്.

കുടക് : ട്രക്കിങ്ങിനിടെ കുടുങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി..വന്യമൃഗങ്ങള്‍ നിറഞ്ഞ വനത്തില്‍ നാല് പകല്‍ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞിട്ടും യുവതിക്ക് ശാരീരിക അവശതകള്‍ ഇല്ലാത്തത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി കുടക് റൂറല്‍ യൂണിറ്റാണ്  പൊലീസില്‍ പരാതി നൽകിയത്

 ഏപ്രില്‍ 2നാണ് 12 അംഗ സംഘത്തോടൊപ്പം ശരണ്യ കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റമോള്‍ കയറാൻ പോയത്. മടങ്ങിവരുന്നതിനിടെ സംഘത്തില്‍ നിന്ന് വേർപെട്ടുപോയ ശരണ്യ, കൊടും വനത്തിനുള്ളില്‍ പെട്ടുപോവുകയായിരുന്നു.

നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 5നാണ് പ്രാദേശികവാസികള്‍ യുവതിയെ ഉള്‍വനത്തില്‍ കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തില്‍ ഭക്ഷണം പോലുമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് താൻ അതിജീവിച്ചതെന്ന് തിരിച്ചെത്തിയ ശരണ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ആഹാരമില്ലാതെ നാല് ദിവസം കാട്ടില്‍ കഴിഞ്ഞിട്ടും ശരണ്യക്ക് കാര്യമായ ശാരീരിക അവശതകള്‍ ഇല്ലായിരുന്നു എന്നും ഇത് സംശയമുണർത്തുന്നുണ്ടെന്നും ഇവർ പറയുന്നു. കൂടാതെ ശരണ്യക്കായി വൻതോതിലുള്ള തിരച്ചിലാണ് പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയത്.

ഇത് വ്യാജമാണെങ്കില്‍ സർക്കാർ പണവും സമയവും പാഴാക്കിയതിന് ശരണ്യക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ആവിശ്യപ്പെട്ടു. ആനകളും മറ്റ് വന്യമൃഗങ്ങളും നിറഞ്ഞ കാട്ടില്‍ ഭയമില്ലാതെ കഴിഞ്ഞു എന്ന വാദവും ഏറെ ദുരൂഹത ഉയർത്തുന്നുണ്ട്. നിലവില്‍ ശരണ്യക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.