ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ്. 1992 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. എ ജയതിലക്‌ 30ന്‌ വിരമിക്കും. ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ്‌ സംസ്ഥാനത്തിന്റെ 50ാമത്‌ ചീഫ്‌ സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്.  

 

കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്

തിരുവനന്തപുരം: ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ്. 1992 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. എ ജയതിലക്‌ 30ന്‌ വിരമിക്കും. ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ്‌ സംസ്ഥാനത്തിന്റെ 50ാമത്‌ ചീഫ്‌ സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്.  

ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി , സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിൽ ഉണ്ടായിരുന്നു.

ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കായിക വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി, ദല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍, പരിസ്ഥിതി, വനം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, പഴ്‌സണല്‍ ആന്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ് എസ്സി/എസ്ടി ക്ഷേമം, സാമൂഹ്യ നീതി എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിങ്ങനെയുള്ള തസ്തികകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ ബിശ്വനാഥ് സിന്‍ഹ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിനുശേഷമാണ് സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്